Latest Updates

ജീവിത ശൈലീ രോഗങ്ങൾ കുറച്ചു കൊണ്ട് വരുന്നതിനായി  140 നിയോജക മണ്ഡലങ്ങളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്‌ഞം  നടപ്പാക്കുമെന്ന്    ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും ഉദ്ഘാടനം ഓൺലൈൻ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയും മറ്റു അനുബന്ധ രോഗങ്ങളും കുറച്ച് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശ്യം. മുപ്പതു വയസിനു മേൽ പ്രായമുള്ള എല്ലാവരുടെയും മെഡിക്കൽ ചെക്കപ്പ് നടത്തി റിസ്ക് ഫാക്ടർ കുറയ്ക്കാൻ ഈ പദ്ധതി  വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അടുത്ത വർഷം മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കും. അങ്ങനെ  മൂന്നാം വർഷമാകുമ്പോൾ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി പൂർത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഇത് കൂടാതെ കാൻസറുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങൾ ഉൾക്കൊള്ളുന്ന   പ്രത്യേക കാൻസർ കെയർ  രജിസ്റ്റർ തയ്യാറാക്കാനും  ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice